വള്ളികുന്നം: പരിസ്ഥിതി സംഘടനയായ ഗ്രീന്വെയിന്റെ നേതൃത്വത്തില്‍ വള്ളികുന്നം ചിറയുടെ തീരത്ത് ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു. വിഷമൂലി, നാഗദന്തി, ദന്തപ്പാല, നെല്ലിപ്പുളി, ആടലോടകം, കറിവേപ്പ്, കായാമ്പൂ, കണിക്കൊന്ന, അശോകം തുടങ്ങിയ 50 ഔഷധസസ്യങ്ങളാണ് നട്ടത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.രാജലക്ഷ്മി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രീന്വെയ്ന് കോര്‍ഡിനേറ്റര്‍മാരായ മിനി മോഹന്‍, റാഫിരാമനാഥ് എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എം. ഹാഷിര്‍, അഡ്വ.കെ.പി. ശ്രീകുമാര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.സത്യശീലന്, ബ്ലോക്ക് പഞ്ചായത്തംഗം ഡി.തമ്പാന്, പത്മാകരന്, വര്‍ഗീസ്, രവീന്ദ്രനാഥ്, അനില്‍കുമാര്‍, രവീന്ദ്രന്‍നായര്‍, രാഘവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
2014 ജൂണ്‍ അഞ്ച് മുതല്‍ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തനം ആരംഭിച്ച പരിസ്ഥിതി സംഘടനയാണ് ഗ്രീന്‍വെയിന്‍. സംവിദാനന്ദ സ്വാമിയാണ് ചീഫ് കോര്‍ഡിനേറ്റര്‍. 100 കോടി വൃക്ഷതൈകള്‍ നട്ടു സംരക്ഷിക്കുക എന്നതാണ് ഗ്രീന്വെയിലിന്റെ ലക്ഷ്യം. സംസ്ഥാനത്ത് ഇപ്പോള്‍ 40,000 വൃക്ഷതൈകള്‍ നട്ടുസംരക്ഷിച്ചു വരുന്നു. ജില്ലയില്‍ 4100 വൃക്ഷതൈകള്‍ നട്ടു സംരക്ഷിക്കുന്നതായി കോര്‍ഡിനേറ്റര്‍ റാഫിരാമനാഥ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: