ചെങ്ങന്നൂര്‍: ഭാഷ നശിക്കുമ്പോള്‍ സംസ്ക്കാരവും നഷ്ടമാകുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. പ്രൗഡ് ചെങ്ങന്നൂര്‍ വെന്സെക്കുമായി ചേര്‍ന്ന് വായന ആഘോഷമാക്കൂ എന്നപേരില്‍ ആരംഭിച്ച സ്കൂള്‍ ലൈബ്രറി പദ്ധതി പുത്തന്‍കാവ് മെട്രോപോളീറ്റന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാലയങ്ങളാണ് നാടിന്റെ പുരോഗതിക്കുളള പ്രധാന ഘടകം. ചാനലുകള്‍ നിരവധി വന്നിട്ടും പത്രങ്ങള്‍ പോലെയുള്ള അച്ചടി മാധ്യമങ്ങളുടെ പ്രശസ്തി മങ്ങാത്തത് ജനങ്ങളില്‍ വായനാ ശീലമുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പി.സി. വിഷ്ണുനാഥ് എംഎല്എഅദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ എഇഒ: ബിന്ദു.കെ സ്കൂള്‍ ലൈബ്രറി പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വൈലോപ്പള്ളി സംസ്കൃതി ഭവന് വൈസ് ചെയര്‍മാനും കവിയുമായ അനില്‍ പനച്ചൂരാന് ഇരുപത്തിഅഞ്ച് വര്‍ഷം മുന്‍പ് എഴുതിയ വലയില്‍ വീണ കിളികളാണ് നാം എന്ന കവിതചൊല്ലിയത് ഏറ്റുപാടിയും, കൈകൊട്ടിയുമാണ് സദസ്സ് സ്വീകരിച്ചത്. നോവലിസ്റ്റ് ബന്യാമിന്, വെന്‍സെക്ക് ചെയര്മാന് കോശി സാമുവേല്‍, ജിനു ജോര്‍ജ്ജ്, കെ.ഒ.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: