തുറവൂര്‍: കുട്ടികള്‍ക്ക് ഗണിതത്തോടുള്ള ഭയംമാറ്റാനും, അതു ആസ്വദിക്കാനുള്ള അവസ്ഥ സംജാതമാക്കുവാനുമായി സര്‍വ്വശിക്ഷാഅഭിയാന്‍ സംസ്ഥാനത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന പഠനപോഷണ പരിപാടിയുടെ ഒന്നാം ഘട്ടമായ സഹായ ഹസ്തം തുറവൂര്‍ ടിഡിടിടിഐയില് ഉദ്ഘാടനം ചെയ്തു. കുട്ടിയുടെ സര്വ്വതോന്മുഖമായ ഉയര്‍ച്ചയാണ് ഏകദിന ശില്‍പ്പശാലയില്‍ ലക്ഷ്യമിടുന്നത്. ഉപജില്ലയിലെ എല്ലാവിദ്യാലയങ്ങളിലും സഹായ ഹസ്തം എന്നപേരില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കും.
യോഗ പരിശീലനത്തോടെ ക്ലാസുകള്‍ ആരംഭിച്ചു. തുറവൂര്‍ ഉപജില്ലാ ഗണിതശാസ്ത്ര വിഭാഗം കണ്‍വീനര്‍ ജി. ശ്രീകുമാറാണ് ശില്പശാല നയിച്ചത്. ഏകാഗ്രത നേടുക, ഗണിതപഠനം ആയാസകരമാക്കുക, ആത്മവിശ്വാസം കൈവരിക്കുക, മനസിനെ നിയന്ത്രിക്കുക, വ്യക്തിത്വം വികസിപ്പിക്കുക തുടങ്ങിയവ സ്വായത്തമാക്കാനുള്ള ഒരു കര്‍മ്മമാണ് യോഗയെന്നും, കുട്ടികള്‍ യോഗ അഭ്യസിക്കുന്നതിന്റെ പ്രാധാന്യം രക്ഷാകര്ത്താക്കള് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ പഠിക്കുന്ന അവസരങ്ങളില്‍ ലളിതമായ സംഗീതമോ, പുല്ലാംങ്കുഴല്‍ നാദമോ ശ്രവിക്കുന്നത് നന്നായിരിക്കും. വീടുകളില്‍ അരിപ്പൊടിയില്‍ നിറം ചേര്‍ത്ത് കോലം വരയ്ക്കുന്നത് (രംഗോലി) കുട്ടികളില്‍ പലതരത്തിലുള്ള സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാനാകും. ഉപയോഗശൂന്യമായ കടലാസുകള്‍ കൊണ്ട് പലതരത്തിലുള്ള ദീപാവലി വിളക്കുകളും, ക്രിസ്തുമസ് നക്ഷത്രങ്ങളും മറ്റും വീടുകളില്‍ തന്നെ നിര്‍മ്മിക്കുന്നത് കുട്ടികളില്‍ പോസിറ്റീവായ ചിന്തകള്‍ വളര്‍ന്നു വരും. കുട്ടികള്‍ ഓരോരുത്തരും വലിയവര്‍ക്കായി ഇപ്പോള്‍ ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്തു പഠിച്ചാല്‍, പന്നീട് വളര്‍ന്നു വലുതാകുമ്പോള്‍ രാജ്യത്തിനായി വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ദേശസ്നേഹികളായി വളര്‍ന്നു വരുമെന്ന ലക്ഷ്യത്തോടെയാണ് ശില്‍പ്പശാല നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: