പൂച്ചാക്കല്‍: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡ് ഉളവെയ്പ്, കോപ്പായിക്കരി പ്രദേശത്ത് 60 ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി മിച്ചഭൂമി കര്‍ഷക സേവാസമിതി എന്ന സംഘടനയുടെ പേരില്‍ കൈയേറി ഭൂമാഫിയകള്‍ക്ക് മറിച്ച് വില്ക്കാന് ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് ബിജെപി തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
വല്യാറ കോപ്പായിക്കരിയില് നിന്ന് അഞ്ഞൂറിലധികം പേര് പങ്കെടുത്ത മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് ബിജെപി അരൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ.ബി. ബാലാനന്ദന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഒത്താശയോടെ വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ ഭൂമി ഭൂമാഫിയകള്‍ക്ക് മറിച്ചുവില്ക്കാല് ശ്രമിക്കുന്നവരെ നിയമത്തിന്റെ മുന്പില് കൊണ്ടുവരണം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും. കുറ്റക്കാരെ രക്ഷപെടുത്താന്‍ അധികൃതര്‍ ശ്രമിച്ചാല്‍ ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
നിയോജക മണ്ഡലം സെക്രട്ടറി പി.ആര്. സുധി, പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ. രാജേഷ്, ജനറല്‍ സെക്രട്ടറിമാരായ എം.ആര്. ജയദേവന്, കെ.സി. വിനോദ് കുമാര്‍, സജീഷ് തണ്ടാപ്പള്ളി, യോഗേഷ്. വിജയമ്മലാലു, ജോഷി അറത്തറ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: