ആലപ്പുഴ: നരേന്ദ്രമോദി സര്‍ക്കാരിന്റെ നൂറ് ദിവസത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ബിജെപി ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ജനമുന്നേറ്റ സദസുകള്‍ നടത്തും. തിങ്കളാഴ്ച കായംകുളത്ത് സംസ്ഥാന സെക്രട്ടറി കെ.ജി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. 15ന് അരൂരില്‍ ജനമുന്നേറ്റ സദസ് മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. 14ന് ചേര്‍ത്തലയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, ആലപ്പുഴയില്‍ 15ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, അമ്പലപ്പുഴയില്‍ 16ന് സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ.ബി. ഗോപാലകൃഷ്ണന്, കുട്ടനാട്ടില്‍ 14ന് സംസ്ഥാന വക്താവ് വി.കെ. സജീവന്, ഹരിപ്പാട്ട് 15ന് സംസ്ഥാന വക്താവ് വി.കെ. സജീവന്, മാവേലിക്കരയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്, ചെങ്ങന്നൂരില്‍ 15ന് അഡ്വ.ജെ.ആര്. പത്മകുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: