കൊച്ചി: കുട്ടികളുടെ മുറിച്ചുണ്ട് ഭേദമാക്കുന്നതിനുള്ള സൗജന്യ ശസ്ത്രക്രിയാ പദ്ധതിയുമായി മുത്തൂറ്റ് പാപ്പച്ചന് ഫൗണ്ടേഷന്. ഓപ്പറേഷന് സ്മൈല്‍ ഇന്ത്യയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ചികിത്സാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് ഓപ്പറേഷന് സ്മൈല്‍ ഇന്ത്യയും ഇതിന്റെ ചെലവുകള്‍ പൂര്‍ണമായും വഹിക്കുന്നത് മുത്തൂറ്റ് പാപ്പച്ചന് ഫൗണ്ടേഷനുമാണ്.
350 കുട്ടികള്‍ക്കാണ് സൗജന്യ ശസ്ത്രക്രിയ. ആദ്യഘട്ടത്തില്‍ 300 കുട്ടികള്‍ക്ക് നാഗര്‍കോവിലിലെ റിച്ചാര്ഡ്സണ് ഡന്റല്‍ ആന്റ് ക്രേനിയോഫേഷ്യല്‍ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടത്തും. 50 കുട്ടികളുടെ ശസ്ത്രക്രിയ കോട്ടയത്തെ മുത്തൂറ്റ് ലൈഫ് ബ്രിഗേഡ് ഹോസ്പിറ്റലിലും സൗജന്യമായി നടത്തും.
പ്രശസ്ത സിനിമാ താരം ദിലീപ് ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. മുറിച്ചുണ്ടുള്ള വ്യക്തിയുടെ വേഷത്തില്‍ അഭിനയിച്ച സൗണ്ട് തോമ എന്ന ചലച്ചിത്രമാണ് ഈ പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാനും ഈ പദ്ധതിയുമായി സഹകരിക്കുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
രജിസ്ട്രേഷന് 9388221062. ഹശളലയഹീീറ@ാൗവേീീ.േരീാ എന്ന ഇമെയിലില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനും നടത്താവുന്നതാണ്. ഒക്ടോബര്‍ 14 മുതല്‍ 18 വരെയാണ് ശസ്ത്രക്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: