ചെങ്ങന്നൂര്‍: തിരുവന്‍വണ്ടുര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം പാഴാകുമ്പോഴും അധികൃതര്‍ മൗനം പാലിക്കുന്നതായി ആക്ഷേപം. മഴുക്കീര്‍, തിരുവന്‍വണ്ടൂര്‍, വനവാതുക്കര, ഇരമല്ലിക്കര, നന്നാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് പൈപ്പ് ലൈനുകള്‍ പൊട്ടിയും, ഔട്ട് ലെറ്റുകളിലെ ടാപ്പുകള്‍ കേടായും കുടിവെള്ളം മാസങ്ങളായി പാഴായിക്കൊണ്ടിരിക്കുന്നത്.
മഴുക്കീര്‍ ഓതറേത്ത് പടിക്കല്‍ വീരശൈവ സമുദായ കെട്ടിടത്തിന് സമീപം പൈപ്പ് പൊട്ടി ജലം പാഴാകാന്‍ തുടങ്ങിയിട്ട് ഓന്‍പത് മാസക്കാലത്തോളമായെന്നും, രണ്ടോളം തവണ അധികൃതര്‍ അറ്റകുറ്റപണികള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ ഉപേക്ഷിച്ചമട്ടാണെന്നും പ്രദേശവാസികള്‍ പറയുന്നു.
ഇതു മൂലം നിരവധി കുടുംബങ്ങളാണ് കുടിവെളളം കിട്ടാതെ വലയുന്നത്. പഞ്ചായത്ത് അധികൃതരുടെയും ജല അതോറിറ്റിയുടെയും ഭാഗത്തുനിന്നുള്ള അനാസ്ഥ ഉപേക്ഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാസം നടന്ന ശബരിമല തീര്‍ത്ഥാടന അവലോകനയോഗത്തില്‍ നഗരത്തിലും, സമീപ പഞ്ചായത്തുകളിലും ജലഅതോറിറ്റിയുടെ ഇത്തരം അനാസ്ഥയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ നാളിതുവരെയും യാതൊരു നടപടിയും സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: