ബാഗ്ദാദ് : ഇറാക്കിലെ കുര്‍ദ് മേഖലയില്‍ മൂന്നിടത്ത് ഉണ്ടായ ചാവേര്‍ ബോംബ് ആക്രമണങ്ങളില്‍ 29 പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 100 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കുര്‍ദ്ദുകളുടെ നിയന്ത്രണത്തിലുള്ള ക്വാര താഫ് മേഖലയിലാണ് സ്ഫോടനം ഉണ്ടായത്.
അന്‍ബാര്‍ പ്രവിശ്യയില്‍ റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് പോലീസ് മേധാവിയും കൊല്ലപ്പെട്ടു. മേജര്‍ ജനറല്‍ അഹമ്മദ് സദ്ദാഗാണ് കൊല്ലപ്പെട്ടത്. ഖാസിമിയയിലെ സുരക്ഷാ ചെക്ക് പോസ്റ്റിനു നേരെയായിരുന്നു ആദ്യത്തെ ആക്രമണം. ഷൂലാ ജില്ലയിലെ വ്യാപാര കേന്ദ്രത്തിലും സുരക്ഷാ ചെക്ക് പോസ്റ്റിനു നേരെയും ആക്രമണമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: