തൊടുപുഴ : കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം തകര്‍ക്കപ്പെടുകയാണെന്ന് ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന പ്രസിഡന്റ് എം.ഡി ഉണ്ണക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തൊടുപുഴ ഒളമറ്റം മാടപ്പറമ്പ് റിസോര്‍ട്ടില്‍ നടന്ന ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയപരമായ തീരുമാനങ്ങളാണ് നിക്ഷേപകര്‍ക്ക് തിരിച്ചടിയാകുന്നത്. കേരളത്തിലെ ബാറുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബാര്‍ നിര്‍ത്തലാക്കിയതോടെ 40000 പേര്‍ക്കാണ് തൊഴില്‍ പ്രതിസന്ധി നേരിടേണ്ടിവന്നത്. ബാര്‍ വ്യവസായത്തിലേക്ക് ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് ലക്ഷങ്ങള്‍ മുടക്കിയവര്‍ കടുത്ത പ്രതിസന്ധിയിലാണ് കഴിഞ്ഞുകൂടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫഌക്സ് ബോര്‍ഡ് നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ അടുത്തിടെ നീക്കം നടത്തി. ലക്ഷങ്ങള്‍ വിലവരുന്ന മെഷീനുകളാണ് ഫഌക്സ് പ്രിന്റിംങിനായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വാങ്ങിയിരിക്കുന്നത്. പെട്ടന്ന് ഫഌക്സ് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുന്ന സ്ഥിതി വരുമ്പോള്‍ ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിനാളുകളുടെ ജീവിതം വഴി മുട്ടുന്ന സ്ഥിതിയുണ്ടാകും. 2016 എത്തുമ്പോള്‍ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ നേതൃത്വത്തില്‍ ബാങ്ക് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാ പ്രസിഡന്റ് എം.ഡി ഉണ്ണക്കൃഷ്ണന്‍ പറഞ്ഞു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പ്രദീപ് ആലപ്പാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ ഉമേഷ് കമ്മത്ത്, കണ്വന്ഷന് ചെയര്മാന് വി.ആര് സുരേന്ദ്രന്,കണ്വന്ഷന് ജനറല്‍ കണ്‍വീനര്‍ എം.എസ് അനൂപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: