പാലാ: പാലാ നഗരസഭ സ്റ്റാന്ഡിങ്ക കമ്മറ്റി അദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയ പ്രതിപക്ഷ കൗണ്‍സിലര്‍, പരാതി പിന്‍വലിക്കാന്‍ പണം ആവശ്യപ്പെട്ടതായി ആക്ഷേപം.
പാലാ നഗരസഭ ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മറ്റി അദ്ധ്യക്ഷന്‍ അഡ്വ. ബിനു പുളിക്കക്കണ്ടം ഇതുസംബന്ധിച്ച് ഡിവൈഎഫ്ഐ നേതാവും പ്രതിപക്ഷ കൗണ്‍സിലറുമായ വി.ആര്. രാജേഷിനെതിരെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി, പാലാ ഏരിയാ സെക്രട്ടറി ഡിവൈ എഫ്ഐ സംസ്ഥാ ന സമിതി എന്നിവിടങ്ങളില്‍ പരാതി നല്കി. നഗരസഭയിലെ മുന്‍ സെക്രട്ടറിക്ക് താനുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസം മുതലെടുത്ത് അദ്ദേഹത്തെ കൂട്ടുപിടിച്ച് തന്നെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
ഈ പരാതി പിന്‍വലിക്കാന്‍ രാജേഷ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന് ആരോപിച്ചാണ് രാജേഷിനെതിരെ പാര്‍ട്ടി നേതാക്കള്‍ക്ക് ബിനു പുളിക്കക്കണ്ടം പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: