കോട്ടയം: ശമ്പളപരിഷ്കരണം ജീവനക്കാര്‍ക്ക് നൂറ് ശതമാനം തൃപ്തി നല്കുന്നതവുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കേരള എന്‍ജിഒ അസോസിയേഷന് നാല്പതാം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി. മോഹനചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, എന്‍.ജി.ഒ.എ. സംസ്ഥാന സെക്രട്ടറി ഇ.എന്‍. ഹര്‍ഷകുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗിരിജാ ജോജി, സംസ്ഥാന സമിതി അംഗങ്ങളായ ആര്.കൃഷ്ണകുമാര്‍, പി.എം. നസീര്‍, ടി.ആര്. പുഷ്പ, ജില്ലാ സെക്രട്ടറി രഞ്ചു കെ. മാത്യു, ട്രഷറര്‍ സതീഷ് ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായ പി.വി. അജയന്, സോജോ തോമസ്, ജോയിന്റ് സെക്രട്ടറിമാരായ റോജന്‍ മാത്യു, വി.പി. ബോബിന്, സൂസന് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റ് ബി.മോഹനചന്ദ്രന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. രണ്ടാം ദിനമായ 13ന് രാവിലെ 10ന് ഗവ. ഡെന്റല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡിസിസി ജില്ലാ പ്രസിഡന്റ് ടോമി കല്ലാനിയുടെ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കോട്ടത്തല മോഹനനും സംഘടനാചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. മുരളിയും ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ വിവിധ ജനപ്രതിനിധികളും സംഘടനാ നേതാക്കളും പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, പുഷ്പാര്‍ച്ചന, പ്രകടനം എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: