കുമരകം: കുമരകം പ്രാഥമികാരോഗ്യകേന്ദ്രം ആശുപത്രിയായി ഉയര്‍ന്നതോടെ ഉള്ള സൗകര്യംകൂടി നഷ്ടമായ നിലയാണുള്ളത്. ഇവിടെ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. എക്സ ്റേ, ലാബു പരിശോധന, സ്കാനി ങ് തുടങ്ങിയ പരിശോധനകള്‍ ക്കായി രോഗികള്‍ സ്വകാര്യ സ്ഥാ പനങ്ങളെയാണ് ആശ്രയിക്കുന്നത്.
1915ലാണ് ജില്ലാ ഡിസ്പെന്‍സറി എന്ന പേരില്‍ കുമരകത്ത് ഒരു ഡിസ്പെന്‍സറി സ്ഥാപിക്കുന്നത്. അന്ന് അത് സ്ഥാപിച്ചത് ഇളയടത്തുശേരില് ഡോക്ടര്‍ എം.ഐ. ഫിലിപ്പായിരുന്നു. ഈ സ്ഥാപനം അദ്ദേഹത്തിന്റെ സന്മനസിനാല് അന്ന െത്ത സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കുകയായിരുന്നു. അങ്ങിനെയാണ് അന്നത്തെ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ സില്‍വര്‍ ജൂബിലി സ്മാരകമായി 1915ല്‍ കുമരകത്ത് ഒരു സര്‍ക്കാര്‍ പ്രഥാമിക ആരോഗ്യകേന്ദ്രം സ്ഥാപിതമായത്. ഇത് കുറേക്കൂടി വിപുലമായതോടെ വിദഗ്ദ്ധരായ പല ഡോക്ടര്‍മാരും ഇവിടെ സേവനം അനുഷ്ഠിച്ചി#്ടുണ്ട്. ഇതില്‍ പ്രമുഖനായിരുന്നു ഡോ. കോശി . ഡോ. കോശിയുടെ കാലഘട്ടത്തില്‍ ഈ പിഎച്ച്സിയില്‍ പ്രസവം, പോസ്റ്റുമോര്‍ട്ടം, സര്‍ജറി തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമായിരുന്നു. തിരുവാര്‍പ്പ്, ചെങ്ങളം, ഇല്ലിക്കല്‍, ഐമനം, തൊള്ളായിരം, കൈപ്പുഴമുട്ട്, തുടങ്ങിയ ഇടങ്ങളില്‍ നിന്നും രോഗികള്‍ ചികി ത്സ തേടി ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്.
പ്രാഥമികാരോഗ്യകേന്ദ്രം വിപുലീകരിക്കുകയും ആശുപത്രിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്തപ്പോള്‍ പ്രസവം, പോസ്റ്റുമോര്‍ട്ടം, സര്‍ജറികള്‍ തുടങ്ങിയ സേവനങ്ങള്‍ നിര്‍ത്തലാക്കി. ടൂറിസത്തിന് ഏറെ പ്രാധാന്യം നല്കുന്ന കുമരകത്തെ സംബന്ധിച്ചിടത്തോളം ആധുനിക ചികിത്സാ സമ്പ്രദായവും സ്പെഷ്യലൈസ് ചെയ്ത ഡോക്ടര്‍മാരും അനിവാര്യമാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രിക്കു മുന്നില്‍ സമരങ്ങള്‍ നടത്തിയെങ്കിലും വകുപ്പ് അധികൃതര്‍ ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: