ചങ്ങനാശ്ശേരി: എസ്.എച്ച്.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന 18-ാമത് മാര്‍ മാത്യു കാവുകാട്ട് മെമ്മോറിയല്‍ ഇന്റര്‍ സ്കൂള്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെയും ആറാമത് ഓള് കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റിന്റെയും ഫൈനല്‍ ഇന്ന് നടക്കും. ഫാ.ആന്റണി കായിത്തറ സ്മാരക ഫഌഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
ആണ്‍കുട്ടികളുടെ വിഭാഗം ബാസ്കറ്റ്്ബോള് ഫൈനലില്‍ ആതിഥേയരായ എസ്്്.എച്ചും പുളിങ്കുന്ന്്് സെന്റ് ജോസഫും തമ്മിലാണ്. ഉച്ചകഴിഞ്ഞ്്് 3നാണ് കലാശപോരാട്ടം. പെണ്‍കുട്ടികളുടെ ബാസ്കറ്റ്്് ബോള്‍ ഫൈനലില്‍ കൊരട്ടി ലിറ്റില്‍ ഫ്ഌവറും കോഴിക്കോട് പ്രൊവിഡന്‍സും എറ്റുമുട്ടും. തിങ്കളാഴ്ച രാവിലെ ഏഴിനാണ് പെണ്‍കുട്ടികളുടെ ഫൈനല്‍.
വോളിബോള്‍ പെണ്‍കുട്ടികളുടെ ഫൈനലില്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനും ഇരിങ്ങാലക്കുട ഗവ.മോഡല്‍ ഗേള്‍സ് സ്കൂളും ഏറ്റുമുട്ടും. ആണ്‍കുട്ടികളുടെ ഫൈനലില്‍ കരിമ്പനം വി.പി.എം എസ്.എന്‍.ഡി.പി സ്കൂള്‍ ഫൈനലില്‍ പ്രവേശിച്ചു.പുളിങ്കുന്ന് സെന്റ് ജോസഫിനെ 25-5,25-14,25-15 എന്ന സ്കോറിന് തോല്പിച്ചാണ് കരിമ്പനം ആണ്‍കുട്ടികളുടെ വോളിബോള്‍ ഫൈനലില്‍ കടന്നത്്. വോളിബോള്‍ പെണ്‍കുട്ടികളുടെ സെമിയില്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് കാര്യവട്ടം മാധവ വിലാസം സ്കൂളിനെ പാരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്്. സ്കോര്‍ 25-16,25-20, 25-19. രണ്ടാം സെമിയില്‍ ഇരിങ്ങാലക്കുട ഗവ.സ്കൂള്‍ കണ്ണൂര്‍ ഗവ.വി.എച്ച്്്.എസ്്്.സ്കൂളിനെ പരാജയപ്പെടുത്തി.സ്കോര്‍ 25-9,25-16,15-16. വോളിബോള്‍ ആണ്‍കുട്ടികളുടെ രണ്ടാം സെമി തിങ്കളാഴ്ച രാവിലെ നടക്കും.
ബാസ്കറ്റ്്്ബോള് ആണ്‍കുട്ടികളുടെ ആദ്യ സെമിയില്‍ ആതിഥേയര്‍ ചെത്തിപ്പുഴ ക്രിസ്തുജ്യോതിയെ 34-16 എന്ന സ്കോറിനാണ് തോല്പിച്ചത്്.രണ്ടാം സെമിയില്‍ പുളിങ്കുന്ന്് സെന്റ് ജോസഫ്്് കോട്ടയം ലൂര്‍ദ്ദിനെ പരാജയപ്പെടുത്തി.സ്്കോര്‍ 50-41.
പെണ്‍കുട്ടികളുടെ ബാസ്കറ്റ്്്ബോളില് ആദ്യ സെമിയില്‍ കൊരട്ടി ലിറ്റില്‍ ഫ്്്്്ഌവര് ആലപ്പുഴ സെന്റ് ജോസഫിനെ പരാജയപ്പെടുത്തി.സ്കോര്‍ 30-20.പെണ്‍കുട്ടികളുടെ ബാസ്കറ്റ്്്ബോളില് രണ്ടാം സെമിയില്‍ കോഴിക്കോട്്് പ്രൊവിഡന്സിനോട്്് കോട്ടയം മൗണ്ട്്് കാര്‍മ്മല്‍ 32-23 ന്നെ സ്കോറിന് പരാജയപ്പെട്ടു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്്് 2.30ന് ചേരുന്ന സമാപന സമ്മേളനം ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ്്് ജേതാവ് ലഫ്്്റ്റനന്റ്്് സജി തോമസ്്് ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ഫിലിപ്പ്്് തയ്യില്‍ അധ്യക്ഷത വഹിക്കും.ഡി.വൈ.എസ്്്.പി കെ.ശ്രീകുമാര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. ജര്‍മ്മനിയിലെ ജിംനേഷ്യം റുട്ടസ്ഹൈം സ്കൂളിലെ ഭാഷാ വിഭാഗം മേധാവി ലാപ്പെല്ലേ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: