പുന്നപ്ര: പുന്നപ്രയില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകരായ അമ്പതോളം പേര് ബിജെപിയില്‍ ചേര്‍ന്നു. നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് ഇവര്‍ക്ക് അംഗത്വം നല്കി. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെ അപചയമാണ് ജനങ്ങളെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ബിജെപി പുന്നപ്ര തെക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.കെ. അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി ബി. ബാബുരാജ്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സന്ധ്യാ ബൈജു, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആര്. കണ്ണന്, ജനറല്‍ സെക്രട്ടറി അനീഷ് അശോകന്, പി.ടി. ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: