ആലപ്പുഴ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക്യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുമാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ ശശികുമാറി (57) നെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദേശീയപാതയില്‍ കാക്കാഴം മേല്‍പ്പാലത്തിന് തെക്കുഭാഗം വെച്ചായിരുന്നു അപകടം. സമീപത്തെ പറമ്പില്‍നിന്നും റോഡിലേക്ക് കടക്കവെ തെക്കു ഭാഗത്തുനിന്നും വന്ന ബൈക്കു ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കൈക്കു തലക്കും പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്പലപ്പുഴ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: