ചെങ്ങന്നൂര്‍: 2123-ാം നമ്പര്‍ ആല സര്‍വ്വീസ് സഹകരണബാങ്കിലേക്ക് നടന്ന തെഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് വിജയം. മത്സരിച്ച 12 സീറ്റുകളും ബിജെപി സഖ്യം പിടിച്ചെടുത്തു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും, ഗ്രാമ പഞ്ചായത്ത് അംഗവുമായ റ്റി.സി. രാജീവിന്റെ നേതൃത്വത്തിലുളള പാനലാണ് വിജയിച്ചത്. ബിജെപി മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.സത്യപാലന്, അനില്‍ കുമാര്‍ പണിപ്പുരയില്‍, കെ.കെ. രാജു, ശ്രീശുഭാ സുനില്‍, റ്റി.ഡി. വാസുദേവന്‍, എ.കെ.അച്ചുതക്കുറുപ്പ്, എം.കെ. പ്രശാന്ത്, വില്‍സണ്‍ വര്‍ഗീസ്, ബീനാ മാത്യൂസ്, സീമാ ശ്രീകുമാര്‍, ഇ.കെ. രാജീവ് എന്നിവരാണ് വിജയിച്ചത്. കഴിഞ്ഞ 35 വര്‍ഷമായി ബാങ്ക് ഭരിക്കുന്ന സിപിഎമ്മില്‍ നിന്നും ബിജെപി സംഖ്യം ഭരണസമിതി പൂര്‍ണമായും പിടിച്ചെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: