ചേര്‍ത്തല: വയലാര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഉഴുവ ദേവുങ്കല് പരടികാട് കാര്‍ത്തികേയന്റെ കാര്‍ഷികവിളകള്‍ നശിപ്പിച്ചതില്‍ വയലാര്‍ ഫാം ക്ലബ്ബ് യോഗം പ്രതിഷേധിച്ചു. പീച്ചില്‍, പടവലം, വെണ്ട തുടങ്ങി 500 ചുവടോളം വരുന്ന പച്ചക്കറികളാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.വി. ജോസഫ് കാളേഴന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബുകുട്ടി തോമസ്, ജെയിംസ് എബ്രഹാം പുളിക്കന്‍, കെ.എസ്. പ്രസന്നകുമാര്‍, എന്‍.പി. താജുദ്ദീന്, രവീന്ദ്രന് കാട്ടിപ്പറമ്പില്‍, അഡ്വ. സിജി ഷിബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: