ചെങ്ങന്നൂര്‍: മനുഷ്യന് സ്വാര്ത്ഥതയ്ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ സാധിച്ചാലെ ജീവിതം അര്‍ത്ഥവത്താവുകയുള്ളുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്നാനായ സമുദായത്തിന്റെ സുവിശേഷ സമാജം പ്ലാറ്റിനം ജുബിലി സമാപന സമ്മേളന ഉദ്ഘാടനവും, ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവന്‍വണ്ടൂര്‍ സെന്റ് മേരീസ് ക്നാനായ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. കുറിയാക്കോസ് മോര് സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കുറിയാക്കോസ് മോര് ഈവാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, രാജു എബ്രഹാം, ഫാ. മാത്യു കുരുവിള എരുത്തിപ്പാട്ട്, എം.പി. തോമസ് മംഗലത്ത്, ഡോ.എ.റ്റി. എബ്രഹാം ആലുംമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: