അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ പാചകവാതക വിതരണം അവതാളത്തിലായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അമ്പലപ്പുഴ ഏജന്‍സിയില്‍ ആവശ്യത്തിന് ലോഡ് എത്താത്തതാണ് സിലിണ്ടര്‍ വിതരണം പ്രതിസന്ധിയിലായത്. അമ്പലപ്പുഴ ഏജന്‍സിയുടെ കീഴില്‍ പുറക്കാട്, തോട്ടപ്പള്ളി, കളര്‍കോട്, തകഴി മേഖലകളിലായി 23656 ഉപഭോക്താക്കളാണുള്ളത്. പ്രതിമാസം 40 ലോഡ് സിലിണ്ടര്‍ എത്തിയാലെ പാചകവാതക വിതരണം സുഗമമായി നടക്കുകയുള്ളു. മുന്‍കൂറായി അഞ്ച് ലോഡിനുള്ള പണം കോര്പ്പറേഷന് നല്‍കിയിട്ടും ലഭിക്കുന്നില്ലന്നാണ് ഏജന്‍സി അധികൃതര്‍ പറയുന്നത്. ഈ മാസം ഇതേവരെ അഞ്ച് ലോഡ് സിലിണ്ടറാണ് എത്തിയിരിക്കുന്നത്. ആവശ്യത്തിന് സിലിണ്ടര്‍ എത്താത്തതിനാല്‍ 9800 ഓളം ഉപഭോക്താക്കളാണ് പാചകവാതകത്തിനായി കാത്തിരിക്കുന്നത്. പ്ലാന്റില്‍ തുടര്‍ച്ചയായുള്ള സമരമാണ് പാചകവാതക വിതരണം തടസപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: