സംഗീത് രവീന്ദ്രന്
തൊടുപുഴ : മോട്ടോര്‍ വാഹനവകുപ്പിന്റെ തൊടുപുഴ ജോയിന്റ് ആര്.ടി ഓഫീസിന്റെ വാടകയടച്ചിട്ട് ആറുമാസം. കാല് ലക്ഷത്തോളം രൂപയാണ് സ്വകാര്യ വ്യക്തിക്ക് വാടകയിനത്തില്‍ നല്‍കാനുള്ളത്. തൊടുപുഴയില്‍ സിവില്‍ സ്റ്റേഷന് തുറന്നതിനാല്‍ സ്വകാര്യ വ്യക്തികളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വാടക നല്‍കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സിവില്‍ സ്റ്റേഷന്റെ ഒരു ഭാഗത്ത് മോട്ടോര്‍ വാഹനവകുപ്പിനായി മുറിയനുവദിച്ചെങ്കിലും പഴയകെട്ടിടത്തില് നിന്നും പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ആറുമാസമായി വാടകകുടിശിക വരുത്തിയിട്ടും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കെട്ടിടം ഉടമയൊട് ഉടന്‍ വാടക തരപ്പെടുത്തി നല്‍കാമെന്നാണ് പറഞ്ഞിരിക്കുന്നത്. കെട്ടിടം ഒഴിയണമെന്ന് ഉടമ കര്‍ശനമായ നിലപാടെടുത്താല്‍ മോട്ടോര്‍ വാഹനവകുപ്പ് പെരുവഴിയിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: