ചെങ്ങന്നൂര്‍: ഇന്ദ്രിയസുഖം നേടുകയാണ് ജീവിതത്തിന്റെ ഏക ലക്ഷ്യമെന്ന വിശ്വാസത്തില്‍ കഴിയുന്നവര്‍ക്ക് സര്‍വ്വതും ഉപഭോഗ കേന്ദ്രങ്ങളാണെന്ന് ബ്രഹ്മചാരി മുകുന്ദ ചൈതന്യ പറഞ്ഞു. ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയത്തില്‍ നടക്കുന്ന ഭഗവദ് ഗീതാജ്ഞാന യജ്ഞത്തിന്റെ നാലാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രകൃതിയിലും, സഹജീവികളിലുമുള്ള സൗന്ദര്യവും ദിവ്യതയും കാണാനാവാതെ ലാഭ-നഷ്ടങ്ങല്‍ എണ്ണി ദുര്‍ബലരായി കഴിയുന്നവര്‍ അതിന്റെ കാരണം ലോകത്തിന്റെ പോരായ്മയാണെന്നും ഈശ്വരന്‍ ഇല്ലാത്തതുകൊണ്ടാണെന്നും വിശ്വസിക്കുന്നു. ഈ സങ്കുചിത ജീവിത വീക്ഷണം തിന്മയിലേക്കും, സമൂഹത്തിന്റെ അധപതനത്തിലെക്കും നയിക്കുന്നു.
എത്രതന്നെ അനുഭവിച്ചാലും പൂര്‍ത്തിയാകാത്ത ആഗ്രഹങ്ങള്‍ അവിവേകത്തെ വര്‍ദ്ധിപ്പിച്ച് ജീവിതം മലിനമാക്കുന്നു. ഇങ്ങനെ അല്പബുദ്ധികളായ ദുരാചരികള്‍ അമൂല്ല്യമായ ജീവിതത്തെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ശ്രീമദ് ഭഗവദ്ഗീതയുടെ സന്ദേശം തന്നെ ഇത്തരം ദുഷ്പ്രവണതകളെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കാനും തദ്വാര ജീവിതം സഫലവും ആനന്ദപ്രദമാക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: