ആലപ്പുഴ: രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി പ്രകാരം നവംബര്‍ 15നകം അപേക്ഷ നല്കുന്ന ബിപിഎല്ലുകാര്‍ക്ക് സൗജന്യമായും എപിഎല്ലുകാര്‍ക്ക് സൗജന്യനിരക്കിലും വൈദ്യുതി കണക്ഷന് ലഭ്യമാക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു.
ജില്ലയില്‍ പദ്ധതി നടപ്പാക്കാന്‍ 13.66 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുവരെ 7.53 കോടി രൂപ ചെലവഴിച്ചു. 102.6 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനും 115.16 കിലോമീറ്റര്‍ 11 കെവി ലൈനും വലിച്ച് 130 ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിച്ചു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 4257 കുടുംബങ്ങള്‍ക്ക് കണക്ഷന് നല്കി. ജില്ലയില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം കണക്ഷന് നല്കി. 1227 കണക്ഷനുകള്‍ കൂടി നല്‍കാനാകുമെങ്കിലും അപേക്ഷരില്ല.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സൗജന്യമായും എപിഎല്ലുകാര്‍ക്ക് കണക്ഷന് ചാര്‍ജ് മാത്രം ഈടാക്കിയുമാണ് കണക്ഷന് നല്‍കുക. വൈദ്യുതി പോസ്റ്റുകള്‍ സൗജന്യമായി നല്‍കും. വയറിങ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷ നല്‍കാം. വയറിങ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ സന്നദ്ധ സംഘടനകളോ സഹായം നല്‍കണം. വയറിങ് പൂര്‍ത്തീകരിച്ച് അപേക്ഷ സമര്‍പ്പിച്ചാലുടന്‍ കണക്ഷന് നല്‍കും. കെഎസ്ഇബി ജീവനക്കാര്‍ കണക്ഷന് വേണ്ടവരെ കണ്ടെത്താന്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: