ആലപ്പുഴ: തഴക്കരയിലെ ജില്ലാ കൃഷിത്തോട്ടം വിഎഫ്പിസികെയ്ക്ക് പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഭരിക്കുന്ന തഴക്കര ഗ്രാമപഞ്ചായത്ത് നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ്, പഞ്ചായത്ത് പ്രസിഡന്റിന് നിര്‍ദേശം നല്‍കിയതായി ജില്ലാ ചെയര്മാന് എം. മുരളി അറിയിച്ചു. യുഡിഎഫിനുള്ളില്‍ രമ്യമായി പരിഹരിക്കേണ്ടിയിരുന്ന പ്രശ്നം പുറത്ത് ചര്‍ച്ചയായത് ദുഃഖകരമാണ്.
ഈ വിഷയത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, മന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന അതിരുവിട്ടതാണെന്ന് ആക്ഷേപമുണ്ട്. ഇതേക്കുറിച്ച് എംപിയുമായി സംസാരിക്കുമെന്നും മുരളി പറഞ്ഞു. ചില സംസ്ഥാന മന്ത്രിമാര്‍ ആലപ്പുഴയിലെത്തുമ്പോള്‍ എല്‍ഡിഎഫ് നേതാക്കളുമായി അതിരുവിട്ട സൗഹൃദം പുലര്‍ത്തുന്നത് മുന്നണിക്കും സര്‍ക്കാരിനും ഗുണകരമല്ല. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ചൊവ്വാഴ്ച പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: