ചെങ്ങന്നൂര്‍: സ്വഭാവശുദ്ധിയും, സ്നേഹവുമുളള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ കുട്ടികളെ സംസ്കൃതഭാഷ പഠിപ്പിക്കുവാന്‍ തയ്യാറാകണമെന്ന് യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. പുലിയൂര് മന്നം മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിശ്വ സംസ്കൃത പ്രതിഷ്ഠാന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ സംസ്കൃതഭാഷ പഠനക്ലാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സജി ചരവൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിശ്വ സംസ്കൃതി പ്രതിഷ്ഠാന്‍ പ്രതിനിധി എന്‍.എന്‍. മഹേഷ് ക്ലാസ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: