കൊച്ചി: കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് ആലപ്പുഴ ചേര്‍ത്തല വഴി പുതിയ ഹൈവേയ്ക്ക് ആസൂത്രണം തുടങ്ങിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടക്കൊച്ചി കണ്ണേങ്ങാട്ട് നിന്ന് വില്ലിങ്ടണ്‍ ഐലന്റിലേക്ക് നിര്‍മിക്കുന്ന പാലത്തിന് ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. മൂന്നുവര്‍ഷത്തെ കാലാവധി നിര്മാണത്തിനായുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെതുടര്‍ന്ന് 20 മാസത്തിനകം പണി പൂര്‍ത്തീകരിക്കാമെന്ന് കരാറുകാര്‍ സമ്മതിച്ചിട്ടണ്ട്.
പാലം പൂര്‍ത്തിയാകുന്നതോടെ അരൂരില്‍ നിന്നും തോപ്പുംപടിയില്‍ പോകാതെ ഐലന്റിലേക്കുള്ള ദൂരം 12 കിലോമീറ്ററില്‍ നിന്നും ആറു കിലോമീറ്ററായി ചുരുങ്ങും. 64 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പാലത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ്. 37 മീറ്ററിന്റെ 13 സ്പാനുകളും 47 മീറ്ററിന്റെ മൂന്നു സ്പാനുകളും അടങ്ങിയ പാലത്തിന് 622 മീറ്റര്‍ നീളവും രണ്ടുവരി ഗതാഗതത്തിന് 7.50 മീറ്റര്‍ ഇരുവശങ്ങളിലും 1.50 മീറ്റര്‍ നടപ്പാതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: