1954 ജനുവരി 11 ന് മധ്യ പ്രദേശിലെ വിദിശയില്‍ ജനിച്ച കൈലാസ്സത്യാര്ത്ഥി വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറായ അദ്ദേഹം 26-ാം വയസ്സില്‍ ജോലി ഉപേക്ഷിച്ച് ബാലാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തനം തുടങ്ങി. പിതാവിനൊപ്പം സ്കൂളില്‍ പോകവേ തന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികള്‍ ജോലി ചെയ്യുന്നത് കുഞ്ഞു സത്യാര്‍ത്ഥിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത്തരത്തില്‍ സ്വന്തം ബാല്യത്തിലുണ്ടായ അനുഭവങ്ങളാണ് കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാന്‍ സത്യാര്‍ത്ഥിയെ പ്രേരിപ്പിച്ചത്.
1980-ലാണ് ബച്പന്‍ ബചാവൊ ആന്ദോളന് എന്ന സംഘടനക്ക് രൂപം നല്കാന് സത്യാര്‍ത്ഥി തീരുമാനിച്ചത്. ഒരേ ചിന്താഗതിയുള്ള ഒരുകൂട്ടം ആളുകളുടെ പ്രവര്‍ത്തന ഫലമാണ് ഈ എന്‍ജിഒ സംഘടന. അന്താരാഷ്ട്ര തലത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നതാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. ബച്പന്‍ ബചാവോ ആന്ദോളന് സാധാരണ എന്‍ജിഒ സംഘങ്ങളില്‍ നിന്നു വ്യത്യസ്തമായി സമൂഹ്യ ചിന്താഗതില്‍ തന്നെ മാറ്റം കൊണ്ടുവരത്തക്ക വിധത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ്.
ഭാരതത്തില്‍ കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നതും ബാലവേലയും ദിനംപ്രതി വര്‍ധിച്ചു വന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബീഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കുട്ടികളെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നത്. ഇവരില്‍ നല്ലൊരുപങ്കും എത്തുന്നത് ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ, എന്നീ മെട്രോപൊളിറ്റന്‍ നഗരങ്ങളിലാണ്. ഭാരതത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി 50ലക്ഷത്തിലധികം കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 20 ശതമാനം പേര് (10ലക്ഷം) ജനനം മുതല്‍ അടിമയായി ജോലിചെയ്തു വരുന്നത്. ഇതു കൂടാതെ നിര്‍ബന്ധിതമായി ഭീക്ഷാടനം നടത്തപ്പെടുന്നവരുമുണ്ട്. രാജസാഥാനില് നിന്നുള്ള കുട്ടികളില്‍ ഭൂരിഭാഗം പേരും അഹമ്മദാബാദിലേക്കും മുബൈയിലേക്കും ജോലിക്കായി കടത്തപ്പെടുന്നവരാണ്. ബാലവേലക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുമ്പു തന്നെ സത്യാര്‍ത്ഥിയുടെ എന്‍ജിഒ സംഘടന ഈ നിയമത്തിനു വേണ്ടിയുള്ള മൂവ്മെന്റ് ആരംഭിച്ചുകഴിഞ്ഞിരുന്നു.
കുട്ടികള്‍ക്ക് സൗഹാര്‍ദ്ദ പരമായ സമൂഹത്തെ വാര്‍ത്തെടുക്കുക. ഇതു കൂടാതെ ബാലവേലക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നിയമം കൊണ്ടുവരുന്നതിനു വേണ്ടിയും സത്യാര്‍ത്ഥി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളെ സംരക്ഷിക്കാന്‍ രാജസ്ഥാന്, ദല്‍ഹി എന്നിവിടങ്ങളിലായി മുക്തി ആശ്രമം, ബാല്‍ ആശ്രമം എന്നിങ്ങനെ സത്യാര്ത്ഥിതന്നെ നേതൃത്വം നല്കുന്ന പുനരധിവാസ കേന്ദ്രങ്ങളിലാണ് താമസിപ്പിക്കുന്നത്. ഇവിടെ വസിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം, മെഡിക്കല്‍ സംഘം, ഭക്ഷണം വസ്ത്രം എന്നു തുടങ്ങി, കായികാ പിരശീലനം എന്നീ സൗകര്യങ്ങളും നല്‍കുന്നുണ്ട്. ഇതു കൂടാതെ ബല് മിത്ര ഗ്രാം സമിതി എന്ന സമിതിക്കു കൂടി സത്യാര്‍ത്ഥി നേതൃത്വം നല്‍കുന്നുണ്ട്.
1998ല്‍ ബാലവേലക്കെതിരെ ആഗോള തലത്തില്‍ ബച്പന്‍ ബചാവൊ ആന്തോളന്‍ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ ബാലവേല നിരോധിച്ച ഭാരതം 1986 ല്‍ 14 വയസുവരെ ബാലവേലക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഇന്റര്‍ നാഷണല്‍ ലേബര്‍ ഓഫീസര്‍ ഉത്തരവിടാനും ഈ സംഘടന കാരണമായിട്ടുണ്ട്. കൂടാതെ കുട്ടികളെ അടിമായാക്കി പണിയെടുപ്പിക്കുന്നവര്ക്കെതിരേയും ആഗോളതലത്തില്‍ പ്രക്ഷോഭം നടത്താന്‍ സത്യാര്‍ത്ഥിയുടെ സംഘടനക്ക് സാധിച്ചിട്ടുണ്ട്.
ഇതുവരെ 80,000 ല്‍ അധികം കുട്ടികളെ ബാലവേലയില്‍ നിന്നും മറ്റും രക്ഷപെടുത്തി പുനരധിവസിപ്പിക്കാന്‍ ബച്പന്‍ ബചാവൊ ആന്ദോളനു സാധിച്ചിട്ടുണ്ട്. ഇതു കൂടാതെ സെന്റര്‍ ഫോര്‍ വിക്ടിം ഓഫ് ടോര്‍ചര്‍ (യുഎസ്എ), ഇന്റര്‍ നാഷണല്‍ ലേബര്‍ റൈറ്റ്സ് ഫണ്ട് (യുഎസ്എ) ഇന്റര്‍ നാഷ്ണല്‍ കൊകൊ ഫൗണ്ടെഷന് എന്നിങ്ങനെ ഒട്ടനവധി അന്താരാഷ്ട്ര സംഘടനകളുടെ ഭാഗമായും സത്യാര്‍ത്ഥി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: