ഏറ്റവും അപകടകാരിയായ സൗന്ദര്യവര്‍ധക വസ്തുവാണ് നെയില്‍പോളിഷ്. പല നിറത്തിലും വിലയിലും വിപണിയില്‍ ലഭ്യമാകുന്ന നെയില്പോളിഷുകളുടെ ദോഷവശങ്ങള്‍ പലര്‍ക്കും അറിയില്ല. നഖങ്ങളുടെ സൗന്ദര്യം വര്ധിപ്പിക്കുമെന്നതൊഴിച്ചാല് ഇവയ്ക്ക് മറ്റ് ഗുണങ്ങളില്ല. പതിവായി നെയില്‍പോളിഷ് ഇട്ടാല്‍ നഖങ്ങള്‍ക്ക് ബലക്ഷയം സംഭവിക്കുകയും നിറംമാറുകയും ചെയ്യും.
ഇതിലടങ്ങിയ വീര്യമേറിയ രാസവസ്തുക്കള്‍ നഖവുമായി ബന്ധപ്പെടുന്ന ഭാഗത്തെ കലകള്‍ നശിച്ചുപോകാനിടവരുത്തും. നെയില്‍പോളീഷ് റിമൂവറും ഇതേ പ്രശ്നങ്ങളുണ്ടാക്കും. ഓരോ തവണ റിമൂവര്‍ ഉപയോഗിച്ച് കഴിഞ്ഞാലും നഖങ്ങള്‍ കഴുകി വൃത്തിയാക്കണം. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നഖങ്ങള്‍ വൃത്തിയാക്കാന്‍ സമയം കണ്ടെത്തണം. ഒരു പാത്രത്തില്‍ ഇളം ചൂടുവെള്ളം എടുത്ത് അതില്‍ ഏതെങ്കിലും ഷാംപുവും നാരങ്ങാനീരും ചേര്‍ത്ത് കൈകാലുകള്‍ 15 മിനിറ്റുനേരം മുക്കിവച്ച് വൃത്തിയാക്കുന്നത് നല്ലതാണ്. സോപ്പുപൊടി, സോപ്പ് എന്നിവ നഖങ്ങളെ വരണ്ടതാക്കിമാറ്റും. ഇത്തരം ജോലികള്‍ ചെയ്യുമ്പോള്‍ കൈയുറകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
കാല്‍സ്യം മറ്റ് ധാതുക്കള്‍ എന്നിവയുള്‍പ്പെടുന്ന വസ്തുക്കള്‍ നന്നായി കഴിയ്ക്കുന്നതും പഴങ്ങള്‍ കഴിയ്ക്കുന്നതിനൊപ്പം വേവിയ്ക്കാത്ത പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നഖങ്ങള്‍ക്ക് നല്ലതാണ്. സവാള, മത്സ്യം എന്നിവ കൂടുതല്‍ കഴിക്കുന്നതും നഖങ്ങളെ ആരോഗ്യമുള്ളതാക്കുമെന്ന് ആരോഗ്യ ശാസ്ത്രജ്ഞര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: