ചെറുതോണി : പെരിയാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ 20ന് ജില്ലാ ആസ്ഥാനത്ത് തെരുവില്‍ ശയന സമരം നടത്തും. ജില്ലാ പ്രസിഡന്റ് സ്വാമി ദേവചൈതന്യ സമരത്തിന് നേതൃത്വം നല്‍കും. ജില്ലാ ഭരണകൂടം കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് മാഫിയ നിര്‍മ്മിച്ചുവരുന്ന സ്വിമ്മിംഗ് പൂളും പുഴ നികത്തിയുള്ള നിര്‍മ്മാണവും നിര്‍ത്തലാക്കാന്‍ അധികൃതര്‍ക്കായില്ല. നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ജില്ലാ ആസ്ഥാനത്ത് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും അനധികൃത കെട്ടിടങ്ങളും പടുത്തുയര്‍ത്തുകയാണ്. കളക്ടറുടെ മൂക്കിന് താഴെ നടക്കുന്ന കയ്യേറ്റങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയുള്ളതായി സംശയിക്കുന്നുവെന്നും സ്വാമി ദേവചൈതന്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: