ചെങ്ങന്നൂര്‍: ആലാ എസ്എന്‍ കോളേജില്‍ എബിവിപി ജില്ലാ സമിതിയംഗവും നഗര്‍ ജോയിന്റ് സെക്രട്ടറിയുമായ രാഹുല്ദാസി (22)നെ എസ്എഫ്ഐ, എസ്എന്എസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. എസ്എന്എസ്എഫിന് മാനേജ്മെന്റിലുള്ള സ്വാധീനം ഉപയോഗിച്ച് ഇടത് അനുകൂല അദ്ധ്യാപകര്‍ എബിവിപി പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് ചെങ്ങന്നൂര്‍ നഗര്‍സമിതി ഭാരവാഹികള്‍ ആരോപിച്ചു. അക്രമങ്ങള്‍ക്ക് കോളേജ് പ്രിന്‍സിപ്പല്‍ ഒത്താശ ചെയ്തു നല്‍കുകയാണ്. വിദ്യാര്‍ത്ഥി സംഘടനകളെ കൂട്ടുപിടിച്ച് എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ ഇടതു അദ്ധ്യാപക സംഘടന നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ കണ്‍വീനര്‍ ചിച്ചുചന്ദ്രന് അറിയിച്ചു. നഗര്‍ പ്രസിഡന്റ് സാജന് ബാലകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: