കുട്ടനാട്: രണ്ടാംകൃഷി വിളവെടുപ്പില്‍ കുട്ടനാടന്‍ നെല്‍ കര്‍ഷകര്‍ക്ക് തിരിച്ചടി. കുട്ടനാട്ടില്‍ രണ്ടാംകൃഷി 15,000 ഹെക്ടറിലാണ് ഇറക്കിയിരുന്നത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ 5,000 ഹെക്ടറിലേറെ കൃഷി നശിച്ചിരുന്നു. വെള്ളപ്പൊക്കത്തെയും അതിജീവിച്ച നെല്‍ച്ചെടികള്‍ക്ക് കറവല്‍ രോഗം ബാധിച്ചതിനാല്‍ നെല്ലിന് തൂക്കം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വെള്ളപ്പൊക്ക സമയത്ത് മോട്ടോറുകള്‍ ദിവസങ്ങളോളം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല. ഇതിനാല്‍ ഇലപേരും കുട്ടന്‍കുത്തും ചാഴിയുടെ ആക്രമണവും രൂക്ഷമായിരുന്നു. ഇവയെല്ലാം കാരണമാണ് നെല്‍മണികള്‍ക്ക് തൂക്കം ലഭിക്കാതായതെന്ന് കര്‍ഷകര്‍ പറയുന്നു. അതേസമയം കര്‍ഷകര്‍ക്ക് യഥാസമയം നിര്‍ദേശങ്ങള്‍ നല്‍കേണ്ട കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: