മാവേലിക്കര: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഉരുക്ക് പ്രതിമ നിര്‍മ്മാണത്തിന് ഭാരതത്തിലെ പുണ്യസ്ഥലങ്ങളില്‍ നിന്നും മണ്ണും കാര്‍ഷിക ഉപകരണങ്ങളും ശേഖരിക്കുന്നു.
മാവേലിക്കരയില്‍ കേരള പാണിനി എ.ആര്. രാജരാജവര്‍മ്മ അന്ത്യവിശ്രമം കൊള്ളുന്ന മാവേലിക്കര ശാരദാമന്ദിരത്തിലെ സ്മൃതി മണ്ഡലത്തില്‍ നിന്നും അദ്ദേഹത്തിന്റെ ചെറുമകള്‍ രത്നംരാമവര്മ്മ തമ്പുരാന് നല്കിയ മണ്ണ് ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. കര്‍ഷകനായ കോളാറ്റ് കൊച്ചുകുഞ്ഞ് കാര്‍ഷിക ഉപകരണം കൈമാറി.
ചടങ്ങില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ കുറിച്ച് ബിജെപി മാവേലിക്കര നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍വള്ളികുന്നം മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കമ്മറ്റി വൈസ്പ്രസിഡന്റ് എം. സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
വിജയരാംദാസ്, കെ.എം. ഹരികുമാര്‍, വിജയന്പരമേശ്വരത്ത്, മോഹന്‍ദാസ്, സന്തോഷ്കുമാര്‍, സാബുതോമസ്, കെ.രാജന്, മധു, ജനാര്‍ദ്ദനന്‍പിള്ള, സുരേഷ് പൂവത്തുമഠം, സുഭദ്രാമ്മ, എസ്. ദിവ്യ, വിജയമ്മ ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: