രാജാക്കാട് : രാജാക്കാട് സിപിഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 5 പേര്‍ക്കും സിപിഎം പ്രവര്‍ത്തകരായ 10 പേര്‍ക്കും എതിരെയാണ് കേസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും രാജാക്കാട് എസ്.ഐ. അറിയിച്ചു. അക്രമത്തിന് നേതൃത്വം നല്കിയ ഇടതു പക്ഷ പ്രവര്‍ത്തകരായ സുകുമാരന്‍, സ്റ്റാന്‍ലി എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്. സിപിഎം രാജാക്കാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി ശ്രീകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ബേബി ലാല്‍ എന്നിവരുള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് വധശ്രമത്തിന്
കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: