ആലപ്പുഴ: ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ ആലപ്പുഴ സഹോദയ കലോത്സവം ഒമ്പത്, 10, 17, 18, 24, 25 തീയതികളിലായി തുമ്പോളി മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, പുന്നപ്ര സെന്റ് അലോഷ്യസ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, ചന്തിരൂര്‍ അല്‍-അമീന് പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍ നടക്കും.
ഒമ്പത്, പത്ത് തീയതികളില്‍ മാതാ സ്കൂളില്‍ ലിറ്റററി ഫെസ്റ്റില്‍ സാഹിത്യവിഭാഗ രചനകള്‍, പെയിന്റിങ്, പ്രസംഗം, പദ്യപാരായണം എന്നിവയായിരിക്കും മുഖ്യയിനങ്ങള്‍, സെന്റ് അലോഷ്യസ് സ്കൂളില്‍ 17, 18 തീയതികളില്‍ മ്യൂസിക് ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്സ് ഫെസ്റ്റില്‍ മ്യൂസിക് ഐറ്റങ്ങള്‍, ഏകാംഗ നാടകങ്ങള്‍ എന്നിവയാകും പ്രധാനമായും അരങ്ങേറുക.
നൃത്ത മത്സരങ്ങള്‍ 24, 25 തീയതികളില്‍ അല്‍-അമീന് പബ്ലിക് സ്കൂളില്‍ സംഘടിപ്പിക്കും. മൂന്ന്, നാല് ക്ലാസുകള്‍ കാറ്റഗറി-1, അഞ്ച് മുതല്‍ ഏഴ് വരെ കാറ്റഗറി-2, എട്ട് മുതല്‍ പത്ത് വരെ കാറ്റഗറി-3, 11, 12 ക്ലാസുകള്‍ കാറ്റഗറി-4 എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി ജില്ലയിലെ 53 സ്കൂളുകളില്‍ നിന്നുള്ള മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ 140 ഇനങ്ങളില്‍ മത്സരിക്കും.
വ്യാഴാഴ്ച രാവിലെ മാതാ സ്കൂളില്‍ പതാക ഉയര്‍ത്തും. രാവിലെ 11ന് പൊതുസമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ആലപ്പുഴ സഹോദയ പ്രസിഡന്റ് രാജന് കെ.ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഫാ. വര്‍ഗീസ് മാളിയേക്കല്‍ സ്വാഗതവും രൂപതവികാരി ഫാ. ജെയിംസ് ആനാപറമ്പില്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. തോമസ് ഐസക് എംഎല്‍എ ആലപ്പുഴ സഹോദയ ഡയറക്ടറി പ്രകാശനം ചെയ്യും.
കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ പത്താംക്ലാസില്‍ എ വണ്‍ നേടിയ മുഴുവന്‍ കുട്ടികള്‍ക്കും 12-ാം ക്ലാസില്‍ ഓരോ സബ്ജക്ടിനും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കും കലോത്സവത്തിന്റെ അവസാനദിനം അല്‍-അമീന് പബ്ലിക് സ്കൂളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: