ആലപ്പുഴ: കാന്‍സര്‍ പോലുള്ള രോഗമുള്ളവര്‍ക്കും കിടപ്പിലായവര്‍ക്കും പാലിയേറ്റീവ് പരിചരണം നല്കുന്ന ആല്‍ഫ പാലിയേറ്റീവ് കെയര്‍, ഇന്ത്യന്‍ അസോസിയേഷന്റെയും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സിന്റെയും സഹകരണത്തോടെ എല്ലാ ജില്ലകളിലും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കൂട്ടനടത്തം സംഘടിപ്പിക്കും. ഒക്ടോബര്‍ 20ന് രാവിലെ 9.30ന് കൂട്ടയോട്ടം ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി തിരിച്ച് സ്റ്റേഡിയത്തില്‍ സമാപിക്കും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം സഹകരിക്കും. ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ഈവര്‍ഷത്തെ ദിനാചരണം കാസര്‍കോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്കായി സമര്‍പ്പിക്കുകയാണ്. 31ന് കൂട്ടനടത്തം കാസര്‍കോഡ് സമാപിക്കുമ്പോള്‍ മൂന്ന് ലിങ്ക് സെന്ററുകളും 24 മണിക്കൂര്‍ കിടത്തി ചികിത്സാ സേവനം നല്കുന്ന ഹോസ്പീസും പ്രവര്‍ത്തനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: