ഹരിപ്പാട്: ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ ഉള്‍പ്പെടെ നിരവധി മോഷണം നടത്തിയ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച സൂചനകള്‍ പ്രകാരം നടത്തിയ അന്വേഷണത്തില്‍ തൊണ്ടിമുതലുകള്‍ കണ്ടെത്തി. നാല് ബൈക്ക്, എട്ട് ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല, ചെമ്പ് പാത്രങ്ങള്‍, ഉരുളികള്‍ എന്നിവയാണ് കൊല്ലം, ചാത്തന്നൂര്‍, കായംകുളം, ആറാട്ടുപുഴ എന്നിവടങ്ങളില്‍ നിന്ന് കണ്ടെടുത്തത്. മാല പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത പതിമൂന്നുകാരന്റെ രാമഞ്ചേരിയിലുള്ള ബന്ധു വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ ആറു പേരെയാണ് കഴിഞ്ഞ ദിവസം ഓപ്പറേഷന് വെബ്ട്രാപ്പിലൂടെയാണ് പിടികൂടിയത്. പിടിയിലായവരുടെ മോബൈല്‍ ഫോണ്‍ കോളുകളുടെ വിവരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ നിരീക്ഷണത്തിലാണ്.
സംഭവത്തിലെ പ്രധാന പ്രതിയുള്‍പ്പെടെയുള്ള പത്തുപേര്ക്കായുള്ള തിരച്ചില്‍ ശക്തിപ്പെട്ടിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്നവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി തൃക്കുന്നപ്പുഴ എസ്ഐ: കെ.ടി. സന്ദീപ് ഹരിപ്പാട് കോടതിയില്‍ അപേക്ഷ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: