ചെങ്ങന്നൂര്‍: കെഎസ്ടിപി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള ആല്‍മരം മുറിക്കുന്നത് നാട്ടുകാരുടെ നേതൃത്ത്വത്തില്‍ തടഞ്ഞു. ചെങ്ങന്നൂര്‍ കല്ലിശേരി വെയിറ്റിങ് ഷെഡിന് സമീപം നിന്നിരുന്ന 85 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ആല്‍മരമാണ് അധികൃതര്‍ മുറിച്ചത്.
റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അധികൃതര്‍ അളന്നു തിട്ടപ്പെടുത്തിയതില്‍ നിന്നും അഞ്ച് മീറ്ററോളം ഉളളിലേക്ക് മാറി നില്ക്കുന്ന മരം മുറിച്ചുമാറ്റുന്നത് സമീപമുളള കെട്ടിടങ്ങളെ പൊളിച്ചുമാറ്റാതെ സംരക്ഷിക്കാനാണന്നും, കൂടാതെ കല്ലിശേരി മുത്താരമ്മന്‍ കോവിലുമായും, ഉമയാറ്റുകര ദേവീക്ഷേത്ര ആചാരങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്ന ആല്‍മരം മുറിക്കുന്നത് വ്യക്തി താല്‍പ്പര്യമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
ബിജെപിനിയോജക മണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍, പഞ്ചായത്ത് അംഗം മനുതെക്കേടത്ത്, ബിഎംഎസ് പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് രാജഗോപാല്‍, ഹരികുമാര്‍, ബിജെപി 37-ാം നമ്പര്‍ ബൂത്ത് കമ്മറ്റി പ്രസിഡന്റ്സാലിഷ്, ആംആദ്മി പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം രാജീവ് പള്ളത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: