മാരാരിക്കുളം: കഞ്ഞിക്കുഴിയില്‍ നിലം നികത്തല്‍ വ്യാപകം; പ്രതികരിക്കുന്നവര്‍ക്കെതിരെ ഭീഷണി. കഞ്ഞിക്കുഴി പഞ്ചായത്തിലെ വനസ്വര്‍ഗം കണ്ണര്‍കാട് പ്രദേശങ്ങളിലാണ് നികത്തല്‍ നടക്കുന്നത്. വനസ്വര്‍ഗം പള്ളിയുടെ പിന്നിലെ നിലം നികത്തിത്തുടങ്ങിയതോടെ പരാതി ഉയര്‍ന്നു. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. അതോടെ നിലം അടുത്ത ബന്ധുവിന് കൈമാറി.
പള്ളിയുടെ തെക്കുഭാഗത്തും മറ്റൊരു നിലം നികത്താനുള്ള ഒരുക്കത്തിലാണ്. കണ്ണര്‍കാട് കൃഷ്ണപിള്ള സ്മാരകത്തിന് അടുത്ത് 100 മീറ്ററിനുള്ളില്‍ നിരവധി നിലങ്ങള്‍ നികത്തിക്കഴിഞ്ഞു. നിലം നികത്തലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന കഴിഞ്ഞു. പ്രതികരിക്കുന്നവര്‍ക്കെതിരെ ഭീഷണി മുഴക്കുന്നതും പതിവാണ്.
കഴിഞ്ഞദിവസം മുഹമ്മ ഭാഗത്തും റിസോര്ട്ടുകാര് കായലോരം കൈയേറി നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കഞ്ഞിക്കുഴി, മുഹമ്മ പ്രദേശങ്ങളില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ചിലര്‍ നിലങ്ങളും കായലോരങ്ങളും നികത്തുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: