ചേര്‍ത്തല: ചേര്‍ത്തലയില്‍ ഒരിടവേളയ്ക്ക് ശേഷം സിപിഎം വീണ്ടും അക്രമം ആരംഭിച്ചു. സിപിഎം ഗുണ്ടാസംഘത്തിന്റെ അക്രമത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ആലുങ്കല്‍ ശാഖാ മുഖ്യശിക്ഷക് കമലേഷ് (24), കണ്ണന് (24) എന്നിവരാണ് പരിക്കേറ്റ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം കടക്കരപ്പള്ളി മണ്ഡലത്തിലെ പദസഞ്ചലനം കടന്നു പോകവേ വട്ടത്തറ പ്രദേശത്ത് സിപിഎമ്മുകാര്‍ ഉച്ചഭാഷിണിയുടെ ശബ്ദം കൂട്ടി പദസഞ്ചലനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
തിങ്കളാഴ്ച ആലുങ്കലില്‍ ശാഖ നടക്കുമ്പോള്‍ ഇതേ ഗുണ്ടാസംഘം സംഘസ്ഥാന് സമീപമെത്തി ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാക്കുകയും മുഖ്യശിക്ഷക് ഉള്‍പ്പെടെയുള്ളവരെ യാതൊരു പ്രകോപനവും കൂടാതെ മര്‍ദ്ദിക്കുകയുമായിരുന്നു. പട്ടണക്കാട് പോലീസ് കേസെടുത്തു.
കഴിഞ്ഞ ഏതാനും നാളുകളായി ചേര്‍ത്തല പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനില്‍ക്കുകയായിരുന്നു. സിപിഎമ്മിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ പാര്‍ട്ടിയില്‍ വിഭാഗീയതയും കൊഴിഞ്ഞുപോക്കും ശക്തമായിരിക്കുകയാണ്. ഇത് തടയാനാണ് യാതൊരു പ്രകോപനവുമില്ലാതെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നത്. ഉന്നത നേതൃത്വത്തിന്റെ ഒത്താശയോടെയാണ് അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: