ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ദേവസ്വം ചെയര്‍മാനായി പനമ്പിള്ളി രാഘവമേനോനെ തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞക്കുശേഷം ദേവസ്വം കമ്മീഷണര്‍ വി.എം ഗോപാലമേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
പനമ്പിള്ളി രാഘവമേനോന്‍, ജെ. മനോജ്, വിനോദ് തറയില്‍, സി മുരാരി, വല്ലഭന് നമ്പൂതിരി (തന്ത്രി പ്രതിനിധി), വി. സി രാമചന്ദ്രന് (ജീവനക്കാരുടെ പ്രതിനിധി), അശോകന് ഐത്തോടന് (പട്ടികജാതി വര്‍ഗ്ഗ പ്രതിനിധി) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മൂന്ന് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി..
കൂടല്‍മാണിക്യം ദേവസ്വം നിലവില്‍ വന്നശേഷം രണ്ട് തവണയും എല്‍ഡിഎഫ് ഗവണ്മെന്റ് നിയോഗിച്ച സമിതിയായിരുന്നു. പുതിയ സമിതിയില്‍ കോണ്‍ഗ്രസ്സിലെ ഐ, എ ഗ്രൂപ്പുകളോടൊപ്പം പഴയ തിരുത്തല്‍വാദി ഗ്രൂപ്പിനും പ്രാതിനിധ്യം ഉണ്ട്. സമിതി അംഗങ്ങളെ തീരുമാനിക്കാന്‍ കാലതാമസം വന്നതുമൂലം അധികാരമേല്‍ക്കലും എട്ടുമാസം വൈകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: