ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മംഗള്യാന് വിക്ഷേപണത്തെ മോശമായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു.
കാര്‍ട്ടൂണ്‍ വിവാദമായ സാഹചര്യത്തിലാണ് നടപടി. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇന്ത്യയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലാണ് കാര്‍ട്ടൂണ്‍ എന്നായിരുന്നു ആരോപണം. എന്നാല്‍ കാര്‍ട്ടൂണിലൂടെ ഇന്ത്യയെ വംശീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സമ്പന്നര്‍ക്ക് മാത്രമല്ല ഇത്തരം നേട്ടങ്ങള്‍ കൈയ്യടക്കാന്‍ കഴിയുക എന്നാണ് കാര്‍ട്ടൂണിലൂടെ ഉദ്ദേശിച്ചതെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കി.
ഫേസ്ബുക്ക് പേജിലാണ് ക്ഷമാപണം നടത്തിയിരിക്കുന്നത്. നിരവധി വായനക്കാര്‍ കാര്‍ട്ടൂണിനെപ്പറ്റി പരാതി പറഞ്ഞതോടെയാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: