കാലടി:മന്ത്രിമാരും എം എല്‍ എ മാരും തിരിഞ്ഞ് നോക്കാത്തതില്‍ പ്രതിഷേധിച്ച് പാലത്തിന്റെ ജനകീയ ഉദ്ഘാടനം നടത്തി ബിജെപി.
അറ്റകുറ്റപ്പണി പൂര്‍ത്തിയായ കാലടി ശ്രീശങ്കര പാലമാണ് നിശ്ചിത ഉദ്ഘാടന സമയത്തിന് മുന്‍പേ,ബി ജെ പി പ്രവര്‍ത്തകര്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. പിന്നാലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സംഭവ സ്ഥലത്ത് സംഘര്‍ഷം നില നില്‍ക്കുകയാണ്. രണ്ടാഴ്ചയോളം പാലത്തിന്റെ അറ്റകുറ്റപ്പണി നടന്നിരുന്നുവെങ്കിലും ഇതിനിടെ മന്ത്രിമാരാരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ലെന്നും ഉദ്ഘാടനത്തിന് മാത്രമായി മന്ത്രിമാര്‍ ഇങ്ങോട്ട് വരേണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബി ജെ പി പ്രവര്‍ത്തകര്‍ ജനകീയ ഉദ്ഘാടനം നടത്തിയത്.
പണിയുടെ മേല്‍നോട്ട സമിതിയില്‍ എംഎല്‍എമാരെ വച്ചിരുന്നുവെങ്കിലും പണിയുടെ അവസാന ഘട്ടത്തില്‍ മാത്രമാണ് അവര്‍ പാലം സന്ദര്‍ശിച്ചത്.
കഴിഞ്ഞ മാസം 20നാണ് അറ്റകുറ്റപ്പണികള്‍ക്കായി പാലം അടച്ചിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: