ആലപ്പുഴ: എല്ലാ പ്രാര്‍ത്ഥനകളും സംഗീതാത്മകമാണ്. പാടുകയും പാട്ടു കേള്‍ക്കുകയും ചെയ്യുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നതിന് തുല്യമായ മാനസികാവസ്ഥയാണ് ലഭിക്കുന്നതെന്ന് സംവിധായകന് ഫാസില്‍. ലോകവയോജനദിനത്തോട് അനുബന്ധിച്ച് ഇന്നവീല് ക്ലബ്, ഹെല്‍ത്ത് ഫോര്‍ ഓള് ഫൗണ്ടേഷന്, ത്രിവേണി കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സായന്തന സാന്ത്വന സംഗീതപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയോജനങ്ങളുടെ മാനസിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം സംഗീത ചികിത്സയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നവീല് ക്ലബ് ആലപ്പി പ്രസിഡന്റ് സബിത ഷിബു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഡോ.ബി. പത്മകുമാര്‍, ഡി. വിജയലക്ഷ്മി, ഹസീന അമാന്‍, കെ. നാസര്‍, പി.എം. ഷാജി, ജി. വിജയപ്രസാദ്, ടി.എസ്. സിദ്ധാര്ത്ഥന് എന്നിവര്‍ പ്രസംഗിച്ചു. കര്‍ണാടക സംഗീതത്തിലെ വിവിധ രാഗങ്ങള്‍ പരിചയപ്പെടുത്തി അവയുടെ അടിസ്ഥാനത്തിലുള്ള കീര്‍ത്തനങ്ങള്‍, ലളിതഗാനങ്ങള്‍, പോപ്പുലറായുള്ള സിനിമാ ഗാനങ്ങള്‍ ഡോ.ബി. പത്മകുമാര്‍, ചേര്‍ത്തല സുരേഷ് പൈ, കീര്‍ത്തന, ബഷീര്‍, ഹസീന അമാന്‍ എന്നിവര്‍ ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: