ഹരിപ്പാട്: സ്ത്രീയെ ആരാധിക്കുന്നതിലൂടെ പ്രകൃതിയും പുരുഷനും ഒന്നാകുന്നുവെന്നാണ് ഭാരതീയ സങ്കല്‍പ്പമെന്ന് ബോധേന്ദ്ര സരസ്വതി സ്വാമി. ഭാരതീയ ധര്‍മ്മവേദിയുടെ ആഭിമുഖ്യത്തില്‍ പുതിയവിള കോട്ടയ്ക്കകം വട്ടപ്പറമ്പില്‍ ദേവീക്ഷേത്രത്തില്‍ നടന്ന ആത്മീയ സദസില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
നമ്മുടെ ഏറ്റവും വലിയ ആയുധം ശക്തിയാണ്. ഈശ്വരന് അവനവനില്‍ തന്നെയാണ് എന്ന മഹത്തായ ആശയമാണ് തത്ത്വമസിയിലൂടെ നമുക്ക് ലഭ്യമായിട്ടുള്ളത്. രാവണന് സംഭവിച്ചത് അധര്‍മ്മത്തിന്റ വേലിയേറ്റമായിരുന്നു. സ്ത്രീയുടെ കണ്ണുനീരും നിലവിളിയും കേള്‍ക്കാത്ത നാടിന് രാവണന് സംഭവിച്ച ദുരന്തമാണ് ഉണ്ടാകുന്നത്.
മക്കള്‍ ബുദ്ധിരാക്ഷസന്മാര് ആയിത്തീരണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ രാവണപ്രഭുക്കന്മാരെ ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ.വി.ബി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഗീതാചാര്യന് കെ. ദാമോദര കൈമള്‍, ജി. മോഹനന്‍നായര്‍, അഡ്വ.ടി.കെ. രാധാകൃഷ്ണപിള്ള, മാങ്കുളം ജി.കെ. നമ്പൂതിരി, രാജേഷ് ഭാരത്, ഡോ.പി. കോമളവല്ലി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഭക്തിഗാനസുധ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: