ആലപ്പുഴ: സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീയില്‍ വന്‍ അഴിമതിയും പണാപഹരണവും നടത്തിയ ഉറ്റ അനുയായികളെ സംരക്ഷിക്കാനാണ് തോമസ്ഐസക് എംഎല്‍എ സമരം നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സിഡിഎസുകളുടെ അഴിമതി കണ്ടെത്തിയ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററെ മാറ്റുന്നതിന് സിപിഎം നടത്തുന്ന സമരം അഴിമതിക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പുറക്കാട്, ഭരണിക്കാവ്, മാന്നാര്‍, പാലമേല്‍ എന്നിവിടങ്ങളിലെ സിഡിഎസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. സിപിഎമ്മുകാരാണ് ഇവിടങ്ങളില്‍ സിഡിഎസുകളുടെ ഭരണം കൈയാളുന്നത്. ഇത്തരത്തില്‍ സിപിഎമ്മുകാരും തോമസ്ഐസക്കിന്റെ അനുയായികളും കുടുംബശ്രീയെ അഴിമതിവത്ക്കരിച്ചു.
ഹോം ഷോപ്പികളുടെ പ്രവര്‍ത്തനങ്ങളിലും അഴിമതിയാണ് നടന്നത്. അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സ്വകാര്യ കമ്പനികളുടെ ഉത്പന്നങ്ങള്‍ വരെ ഹോംഷോപ്പിലൂടെ വിറ്റതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായും ഷുക്കൂര്‍ ആരോപിച്ചു. അഴിമതിക്കാരെ വെളിച്ചത്ത് കൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബശ്രീയെ രാഷ്ട്രീയവത്ക്കരിച്ച് തകര്‍ക്കാനുള്ള ഐസക്കിന്റെയും സിപിഎമ്മിന്റെയും നീക്കത്തിനെതിരെ ഒമ്പതിന് കുടുംബശ്രീ സംരക്ഷണ മാര്‍ച്ച് നടത്തുമെന്ന് ഷുക്കൂര്‍ അറിയിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഡി. ബൈജു, ഡോ.സി.എ. പാപ്പച്ചന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: