ആലപ്പുഴ: കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സ്ത്രീകളെ ‘എടീ, പോടീ’ എന്ന് വിളിച്ച് അപമാനിച്ചതിനാലാണ് സമരം നടത്തുന്നതെന്ന് തോമസ്ഐസക് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇയാള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് കണ്ടാണ് മന്ത്രി ഇടപെട്ട് തല്‍സ്ഥാനത്ത് നിന്ന് നേരത്തെ മാറ്റിയത്. എന്നാല്‍ ഭരണ സ്വാധീനമുപയോഗിച്ച് തിരികെ കൊണ്ടുവന്നത് അംഗീകരിക്കാന്‍ കഴിയില്ല. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ടെന്ന് ഒന്നര വര്‍ഷം മുമ്പ് തന്നെ കണ്ടെത്തിയതാണെന്നും ഐസക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: