ആലപ്പുഴ: സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ദുഷ്ക്കരമാക്കുന്നവിധം വിലവര്‍ദ്ധനവും അധിക നികുതിഭാരവും അടിച്ചേല്‍പ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ബിഎംഎസ് സംസ്ഥാന തലത്തില്‍ ഈമാസം ആറ് മുതല്‍ പത്ത് വരെ നിശ്ചയിച്ചിട്ടുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ 16 മേഖലാ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കും. എല്ലായിടത്തും വൈകിട്ട് നാലിനാണ് ധര്‍ണ. 10ന് ചേര്‍ത്തല കാര്‍ത്യായനി ക്ഷേത്രത്തിന് സമീപം സായാഹ്ന ധര്‍ണ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.എം.പി. ഭാര്ഗവന് ഉദ്ഘാടനംചെയ്യും. മേഖലാ പ്രസിഡന്റ് എന്‍. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിക്കും.
എട്ടിന് വൈകിട്ട് നാലിന് പുളിങ്കുന്ന് റോഡ്മുക്കില്‍ ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. ആശാമോള്‍ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് പി.കെ. ബേബിച്ചന് അദ്ധ്യക്ഷത വഹിക്കും. ഏഴിന് എടത്വാ ജങ്ഷനില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍, ജില്ലാ സെക്രട്ടറി ബി. രാജശേഖരന് എന്നിവര്‍ സംസാരിക്കും. മേഖലാ പ്രസിഡന്റ് സുരേഷ്ബാബു അദ്ധ്യക്ഷത വഹിക്കും.
എട്ടിന് ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന് സമീപം ധര്‍ണ സംസ്ഥാന സെക്രട്ടറി സി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.കെ. ശിവദാസ്, പി.ബി. പുരുഷോത്തമന്, എന്നിവര്‍ സംസാരിക്കും. മേഖലാ പ്രസിഡന്റ് ബി. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കും. എട്ടിന് മാന്നാറില്‍ ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് പി.ഡി. ദേവരാജന്‍ അദ്ധ്യക്ഷത വഹിക്കും.
എട്ടിന് അമ്പലപ്പുഴയില്‍ ജില്ലാ സെക്രട്ടറി ബി. രാജശേഖരന് ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് രാജേന്ദ്രന് അദ്ധ്യക്ഷത വഹിക്കും. ആറിന് പാണാവള്ളി ഒറ്റപ്പുന്ന ജങ്ഷനില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി യു.ആര്. ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ ജി. ചന്ദ്രമോഹനന് സംസാരിക്കും. എട്ടിന് മാവേലിക്കരയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സദാശിവന്‍പിള്ള ഉദ്ഘാടനം ചെയ്യും. എസ്. പരമേശ്വരന് അദ്ധ്യക്ഷത വഹിക്കും. ഒമ്പതിന് തുറവൂര്‍ ജങ്ഷനില്‍ ധര്‍ണ ജില്ലാ ജോയിന്റ് സെക്രട്ടറി യു.ആര്. ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. സി.വി. ജയറാം അദ്ധ്യക്ഷത വഹിക്കും.
ഒമ്പതിന് ഹരിപ്പാട് ജില്ലാ വൈസ് പ്രസിഡന്റ് കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. കാര്‍ത്തികപ്പള്ളി ജങ്ഷനില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജി. ബാബുക്കുട്ടന് ഉദ്ഘാടനം ചെയ്യും. എന്‍ജിഒസംഘ് ജില്ലാ പ്രസിഡന്റ് ജെ. മഹാദേവ ന് സംസാരിക്കും. ചമ്പക്കുളം തെക്കേക്കര ജങ്ഷനില്‍ ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. എം. ബിനോയ് അദ്ധ്യക്ഷത വഹിക്കും. ഒമ്പതിന് കായംകുളത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജെ. പ്രദീപ് അദ്ധ്യക്ഷത വഹിക്കും.
പത്തിന് നൂറനാട് പടനിലത്ത് ധര്‍ണ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സദാശിവന്‍പിള്ള ഉദ്ഘാടനം ചെയ്യും. വി.കെ. ചന്ദ്രന് സംസാരിക്കും. ഉദയന്‍ അദ്ധ്യക്ഷത വഹിക്കും. ചെട്ടികുളങ്ങരയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്. രാജേഷ് അദ്ധ്യക്ഷത വഹിക്കും. ചെങ്ങന്നൂരില്‍ ധര്‍ണ ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. വി.കെ. ചന്ദ്രന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: