മാവേലിക്കര: ഗോവിന്ദമുട്ടം ഹാജി ഭവനത്തില്‍ ബാലനെ (വാവച്ചന്-60) കൊലപ്പെടുത്തിയ കേസില്‍ സഹോദരന്മാര്ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ദേവികുളങ്ങര പുതുപ്പള്ളി വടക്കും മുറിയില്‍ ഗോകുല്‍ വീട്ടില്‍ ഗോപാലകൃഷ്ണന് (മോനായി-47), സഹോദരന് സജു (കൊച്ചുണ്ണി-40) എന്നിവരെയാണ് ജീവപര്യന്തം തടവിനും 30,000രൂപ പിഴയും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ ജഡ്ജ് ജോണ്സണ് ജോണ്‍ ഉത്തരവിട്ടത്. പ്രതികളുടെ വീടിനു മുന്‍വശം റോഡില്‍ നിന്നും ബാലന് ഒന്നാംപ്രതിയെ അസഭ്യം പറഞ്ഞതിലുള്ള വിരോധം കാരണം സഹോദരന്മാര് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 15 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഏലിയാമ്മ ഏബ്രഹാം ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: