കൊച്ചി: പലരും സ്വന്തം ആവശ്യങ്ങള്‍ കണക്കിലെടുത്തല്ല മറ്റുള്ളവരുടെതിനേക്കാള്‍ വലുതാകണം എന്ന ലക്ഷ്യത്തോടുകുടിയാണ് വീട് നിര്‍മാണം നടത്തുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു.
നമ്മുടെ പരമ്പരാഗത വാസ്തുകലയെ പാടെ മറന്ന് കാറ്റും വെൡച്ചവും കിട്ടാത്ത രീതിയിലാണ് മണിമാളികകള്‍ പണിതുയര്‍ത്തുന്നതെന്ന് വൈറ്റില സില്‍വര്‍സാന്റ് ഐലന്റില്‍ ആസാദി (ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍ ഇന്നവോഷന്‍) യുടെ പുതിയ ക്യാമ്പസ് ഉദ്ഘാടനംചെയ്ത് സംസാരിക്കവെ അടൂര്‍ പറഞ്ഞു. കമ്പനികളുടെ പരസ്യങ്ങള്‍ അനുകരിച്ച് കടുംനിറത്തില്‍ വൃത്തികേടായി പെയിന്റ് ചെയ്ത വീടുകള്‍ പലയിടങ്ങളിലും കാണാം. ഈ വീടുകളിലെ താമസക്കാര്‍ക്ക് വെൡയിലായിരിക്കുമ്പോഴാവും ജീവിതം ശരിക്കും ആസ്വദിക്കാന്‍ സാധിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീടുകളെക്കുറിച്ചുള്ള നമ്മുടെ സങ്കല്പത്തിലും മാറ്റം അനിവാര്യമാണെന്ന് ആര്‍ക്കിടെക്റ്റുകള്‍ ഇവിടെ വഴികാട്ടികളാകേണ്ടതാണെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.
മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. ജോസ്കെ.മാണി എംപി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്, ബെന്നി ബഹനാന്, മുന്‍മന്ത്രി ബിനോയ് വിശ്വം, തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്മാന് ആര്. വേണുഗോപാല്‍, എ.എന്‍. രാധാകൃഷ്ണന്, ടോക്എച്ച് ഗ്രൂപ്പ് ഡയറക്ടര്‍ കെ. വര്‍ഗീസ്, കെ.എല്‍. മോഹനവര്‍മ്മ, പ്രൊഫ. സുനില്‍ ദുബെ, പ്രൊഫ. അല്‍താഫ് അഹമ്മദ്, ബോസ് കൃഷ്ണമാചാരി (ഡയറക്ടര്‍, കൊച്ചി മുസിരിസ് ബിനാലെ, എംജി സര്‍വകലാശാല സിണ്ടിക്കേറ്റ് മെമ്പര്‍ പ്രൊഫ. അബ്ദുള്‍ റഹ്മാന്, കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറി സത്യപാല്‍, ആര്‍ക്കിടെക്റ്റ് കരണ്‍ ഗ്രോവര്‍, ഹഡ്കോ മുന്‍ ചെയര്മാന് വി. സുരേഷ്, ആസാദി ചെയര്മാന് ആര്‍ക്കിടെക്റ്റ് ബി.ആര്. അജിത്ത്, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അമ്മു അജിത്, പ്രിന്‍സിപ്പല്‍ പ്രൊഫ. അന്‍സലം സെല്‍വരാജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: