ആലപ്പുഴ: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികമായ 2019 ഒക്ടോബര്‍ രണ്ടോടു കൂടി രാജ്യം ശുചിത്വഭാരതമാക്കി മാറ്റുന്ന സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഒരു മാസത്തെ ശുചിത്വകാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ഹരിപ്പാട് കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എംപിമാരായ കെ.സി. വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി അദ്ധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ജി. സുധാകരന്, തോമസ് ഐസക്, പി. തിലോത്തമന്, പി.സി. വിഷ്ണുനാഥ്, തോമസ് ചാണ്ടി, ആര്. രാജേഷ്, കളക്ടര്‍ എന്‍. പത്മകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ബിജോയ് കെ. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: