ന്യുയോര്‍ക്ക്: അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഇ-മെയിലിലൂടെ വധഭീഷണി. വെള്ളിയാഴ്ച്ചയാണ് വംശീയമായ അധിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-മെയില്‍ സന്ദേശം ലഭിച്ചത്. അടുത്ത ദിവസം സര്‍വകലാശാലയിലെത്തി വെടിയുതിര്‍ക്കുമെന്നാണ് മുന്നറിയിപ്പ്.
ഹാര്‍വാര്‍ഡിലെ എല്ലാ വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്താണ് മെയില്‍ അയച്ചിരിക്കുന്നത്. സന്ദേശത്തിന്റെ ആധികാരികതയെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല പോലീസ് അറിയിച്ചു. വധഭീഷണിയെ തുടര്‍ന്ന് സര്‍വകലാശാലയിലെ സുരക്ഷ ശക്തമാക്കിയതായും പോലീസ് അറിയിച്ചു.
ബോസ്റ്റണില്‍ താമയിക്കുന്ന സ്റ്റീഫൈന്‍ ന്യൂജെന്‍ എന്ന വ്യക്തിയാണ് മെയില്‍ അയച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ വിവരം നല്‍കിയതായും യൂണിവേഴ്സിറ്റി പോലീസ് അറിയിച്ചു.
ഭീഷണി യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല പോലീസ് വകുപ്പ് വക്താവ് സ്റ്റീവന്‍ കാറ്റലാനോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: